Saturday 31 March 2012

ആമ ദമ്പതികള്‍ പിരിയുന്നു, 115 വര്‍ഷത്തിനു ശേഷം!


അതെ, അവര്‍ പിരിയുകയാണ്‌ നീണ്ട 115 വര്‍ഷം സന്തോഷവും സന്താപവും ഒരുമിച്ച്‌ പങ്കിട്ട ശേഷം! ഓസ്‌ട്രേലിയിലെ ഒരു മൃഗശാലയിലെ രണ്ട്‌ ആമകളുടെ കാര്യമാണ്‌ പറയുന്നത്‌. ബിബി എന്ന പെണ്‍ ആമയും പോള്‍ഡി എന്ന ആണ്‍ ആമയുമാണ്‌ 115 വര്‍ഷം ഒരുമിച്ച്‌ താമസിച്ച ശേഷം പിരിയാന്‍ തീരുമാനിച്ചിരിക്കുന്നത്‌! ഇരുവര്‍ക്കും 115 വയസ്സാണ്‌ പ്രായം. കഴിഞ്ഞ 36 വര്‍ഷമായി ഓസ്‌ട്രേലിയയിലെ ക്ലാംഗന്‍ഫുര്‍ട്ട്‌ മൃഗശാലയില്‍ ഒരേ കൂട്ടിലാണ്‌ ഇവര്‍ കഴിയുന്നത്‌. ഓസ്‌ട്രേലിയയില്‍ എത്തുന്നതിനു മുമ്പ്‌ സ്വിറ്റ്‌സര്‍ലന്റിലെ ബേസല്‍ മൃഗശാലയിലായിരുന്നു ഇവര്‍. പിരിയണമെന്ന ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്‌ ബിബിയാണ്‌. അവള്‍ പോള്‍ഡിയെ ക്രൂരമായി ആക്രമിച്ചാണ്‌ തന്റെ മനോഗതം വെളിപ്പെടുത്തിയത്‌. പോള്‍ഡിയുടെ പുറംതോടിന്റെ ഒരു ഭാഗം അവള്‍ കടിച്ചെടുത്തുകളഞ്ഞു. പോള്‍ഡി ദൂരേക്കു മാറും വരെ ആക്രമണം തുടരുകയും ചെയ്‌തു. എന്നാല്‍, മൃഗശാലാധികൃതര്‍ ഇവരെ നിസ്സാരമായി അങ്ങ്‌ പിരിക്കാന്‍ ഒരുക്കമല്ലായിരുന്നു. വിദഗ്‌ധരുടെ സഹായത്തോടെ ബിബിയില്‍ നഷ്‌ടമായ പ്രണയം തിരിച്ചുകൊണ്ടുവരാന്‍ അവര്‍ ശ്രമം നടത്തുകയാണ്‌. ശ്രമത്തിന്‌ കാര്യമായ പ്രയോജനം ലഭിച്ചില്ല എന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

No comments:

Post a Comment