Thursday 31 May 2012

മുഗ്ലി, 'ദ അഗ്ലിയസ്‌റ്റ് ഡോഗ്‌'!



മുഗ്ലി എന്ന പേരു കേട്ടാല്‍ തന്നെ അത്ര സുഖം തോന്നില്ല. പേരു മാത്രമല്ല ആളെ കണ്ടാലും അത്ര സുഖമില്ല എന്ന്‌ ഈ വര്‍ഷത്തെ 'വേള്‍ഡ്‌ അഗ്ലിയസ്‌റ്റ് ഡോഗ്‌ കണ്ടസ്‌റ്റ്' തെളിയിച്ചു. ലോകത്തെ ഏറ്റവും വിരൂപതയുളള നായയായി യുകെയില്‍ നിന്ന്‌ എത്തിയ മുഗ്ലിയെ തെരഞ്ഞെടുത്തു!
ചൈനീസ്‌ പാരമ്പര്യം അവകാശപ്പെടുന്ന എട്ട്‌ വയസ്സുളള നായയാണ്‌ മുഗ്ലി. കാലിഫോര്‍ണിയയില്‍ നടന്ന മത്സരത്തില്‍ 28 നായകളെ പിന്തളളിയാണ്‌ മുഗ്ലി ഒന്നാം സ്‌ഥാനത്ത്‌ എത്തിയത്‌. ആരും കണ്ടാല്‍ അറയ്‌ക്കുന്ന കണ്ണുകളും തുറന്ന മൂക്കും വെളുത്ത ഊശാന്താടിയും പുഷ്‌ടിയില്ലാത്ത ശരീരവും മൊത്തത്തില്‍ ചേലില്ലാത്ത മുഖസൗന്ദര്യവുമാണ്‌ മുഗ്ലിയെ 'അഗ്ലിയസ്‌റ്റ്' ആക്കിയത്‌!
ഒന്നാം സമ്മാനം നേടിയ നായയ്‌ക്ക് (അ)പ്രശസ്‌തിപത്രവും 1,000 ഡോളര്‍ സമ്മാനത്തുകയും ഉടമയോടൊപ്പം ആഡംബര ഹോട്ടലായ ഷെറാട്ടണ്‍ പെറ്റാലൂമയില്‍ വിഐപി താമസ സൗകര്യവും 

No comments:

Post a Comment