Thursday 31 May 2012

ജോലി പോയി, സ്വയം വില്‍പ്പനയ്‌ക്കുവച്ചു!



ഇംഗ്ലണ്ടുകാരനായ ആന്‍ഡി മാര്‍ട്ടിന്‌ ഒരു മാസത്തിനുളളില്‍ ജോലി നഷ്‌ടപ്പെടുമെന്ന്‌ നോട്ടീസ്‌ ലഭിച്ചു. മൂന്ന്‌ കുട്ടികളുടെ പിതാവായ ആന്‍ഡി മറ്റൊരു ജോലിക്കായി വളരെ പെട്ടെന്നു തന്നെ ശ്രമമാരംഭിച്ചു. എന്നാല്‍, ഉടനടി അവസരങ്ങളൊന്നും തുറന്നു കിട്ടാത്തതിനെ തുടര്‍ന്ന്‌ ഇദ്ദേഹം തന്നെ ഓണ്‍ലൈനില്‍ വില്‍ക്കാന്‍ വച്ചു 20,000 പൗണ്ടിന്‌!
തന്റെ ബയോഡാറ്റക്ക്‌ വേണ്ടത്ര ശ്രദ്ധ ലഭിക്കാന്‍ ആന്‍ഡി ഒരു ബ്ലോഗു തുടങ്ങുകയും സാമൂഹിക സൈറ്റുകളില്‍ സജീവ സാന്നിധ്യമാവുകയും ചെയ്‌തിരുന്നു. ഇതിനിടെയാണ്‌ എന്തുകൊണ്ട്‌ തന്നെ ഓണ്‍ലൈനില്‍ ലേലത്തിനു വച്ചുകൂട എന്ന്‌ ചിന്തിച്ചത്‌. ഇബേയ്‌ ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റില്‍ 'ബയ്‌ നൗ' വിഭാഗത്തിലാണ്‌ ആന്‍ഡി തന്നെ വില്‍ക്കാന്‍ വച്ചത്‌. എന്നാല്‍ അത്‌ സൈറ്റിന്റെ നിയമത്തിനെതിരാണ്‌ എന്ന്‌ ചൂണ്ടിക്കാട്ടിയ അധികൃതര്‍ അദ്ദേഹത്തിന്റെ പരസ്യം 'ഗുഡ്‌സ് വാണ്ടഡ്‌' വിഭാഗത്തിലേക്ക്‌ മാറ്റി.
തന്നെ ലേലത്തിനു വച്ചത്‌ അല്‍പ്പം കടന്ന കൈയായി പോയി എങ്കിലും ജോലിക്കുവേണ്ടിയുളള തെരച്ചിലിന്റെ കാര്യത്തില്‍ ആന്‍ഡി ഒരു മാതൃകയാണ്‌. പരിശ്രമിക്കാതെ ജോലി ആരെയും തേടിയെത്തില്ല എന്ന സന്ദേശമാണ്‌ ആന്‍ഡി നല്‍കുന്നത്‌.

No comments:

Post a Comment