Tuesday 31 July 2012

ഗണിത ശാസ്ത്ര പ്രദര്‍ശനം

ഗണിത ശാസ്ത്ര പ്രദര്‍ശനം
ഹെഡ് മാസ്ററര്‍ ശ്രീ. കെ.സി. ബാബുദാസ് ഉദ്ഘാടനം ചെയ്യുന്നു.
ഗണിതവര്‍ഷത്തോടനുബന്ധിച്ച് ചിറ്റിലഞ്ചേരി എ.യി.പി.സ്കൂളില്‍ ഗണിത ശാസ്ത്ര പ്രദര്‍ശനം ഒരുക്കി. ത്രികോണം, വൃത്തം, ദീര്‍ഘചതുരം, സമചതുരം എന്നീ ജ്യാമിതീയ രൂപങ്ങളുടെ പേരുകളില്‍ നാല് ഗ്രൂപ്പുകളാക്കി തിരിച്ച്  അവവരുടെ പേരിനനുസരിച്ച് ജ്യാമിതീയ രൂപങ്ങള്‍ ശേഖരിച്ച് ശാസ്ത്ര പ്രദര്‍ശനം നടത്തി. ഇത് ജൂലായ് മാസത്തിലെ ഒരു തനത് പ്രവര്‍ത്തനമാണ്. ജൂലായ് 30ന് രാവിലെ 9.30ന് പ്രദര്‍ശനം ഹെഡ് മാസ്ററര്‍ ശ്രീ. കെ.സി. ബാബുദാസ് ഉദ്ഘാടനം ചെയ്തു. മുരളി മാസ്റര്‍ വിഷയം അവതരിപ്പിച്ചു. ടി.ടി.ബിന്ദു ടീച്ചര്‍, സരസ്വതി ടീച്ചര്‍ ആശംസ നടത്തി. നാലാം തരം സി യിലെ കുമാരി ലയ സ്വാഗതവും നാലാം തരം എ യിലെ കുമാരി മാളവിക നന്ദിയും പറഞ്ഞു. 

 നാലാം തരം സി യിലെ കുമാരി ലയ സ്വാഗതം പറയുന്നു.
എം. മുരളീധരന്‍ മാസ്റര്‍  പ്രസംഗിക്കുന്നു.
സരസ്വതി ടീച്ചര്‍ ആശംസയര്‍പ്പിക്കുന്നു.
ടി.ടി. ബിന്ദു ടീച്ചര്‍ ആശംസയര്‍പ്പിക്കുന്നു

നാലാം തരം എ യിലെ കുമാരി മാളവിക നന്ദി  പറയുന്നു.

No comments:

Post a Comment