Tuesday 7 August 2012

ഹിരോഷിമാദിനം ആചരിച്ചു.

'ഹിരോഷിമാദിനം' ബോധവല്‍കരണ സമ്മേളനം
ഹെഡ് മാസ്റര്‍ കെ.സി. ബാബുദാസ് ഉദ്ഘാടനം ചെയ്യുന്നു.
ചിറ്റിലഞ്ചേരി എ.യു.പി. സ്കൂള്‍ സോഷ്യല്‍ ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമാദിനം ആചരിച്ചു. രാവിലെ 10 മണിക്ക് സംഘടിപ്പിച്ച ബോധവല്‍കരണ സമ്മേളനം പ്രധാനധ്യാപകന്‍ കെ.സി.ബാബുദാസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ലീഡര്‍ രാഹുല്‍ വര്‍മ്മ അധ്യക്ഷം വഹിച്ചു. ഹിരോഷിമ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് ഏഴാതരം എ യിലെ കുമാരി അശ്വതി പ്രസംഗിച്ചു.കൂടാതെ കുട്ടികള്‍ ശാന്തി ഗീതാലാപനം നടത്തി. ഷാജീവ് മാസ്റര്‍, സുധ ടീച്ചര്‍, സുരേഷ് മാസ്റര്‍ 
ആശംസകളര്‍പ്പിച്ചു. ഓമന ടീച്ചര്‍ നന്ദി പറഞ്ഞു.


ഇനിയൊരു യുദ്ധം വേണ്ടാ
ഇനിയൊരു യുദ്ധം വേണ്ടാ
നാഗസാക്കികളിനി വേണ്ടാ
ഹീരോഷിമകളിനി വേണ്ടാ
ഇനിയൊരു യുദ്ധം വേണ്ടാ

പട്ടിണികൊണ്ടുമരിക്കും കോടി
കുട്ടികളലമുറകൊള്‍കെ
കോടികള്‍ക്കൊണ്ടീ ബോംബുകളുണ്ടാക്കാന്‍
കാടന്മാര്‍ക്കേ കഴിയൂ...

വിശ്വസമാധാനത്തിനു വേണ്ടി
വിശ്വാസത്തിനും വേണ്ടി
വിശ്യവിവേകം കേഴുന്നുവിടെ
മര്‍ദിതര്‍ പാടുന്നുവിടെ

ഇനിയൊരു യുദ്ധം വേണ്ടാ
ഇനിയൊരു യുദ്ധം വേണ്ടാ
നാഗസാക്കികളിനി വേണ്ടാ
ഹീരോഷിമകളിനി വേണ്ടാ
ഇനിയൊരു യുദ്ധം വേണ്ടാ

No comments:

Post a Comment