Saturday 1 September 2012

കണ്ണാന്തളി

ചിങ്ങമാസം പിറന്നാല്‍ കുന്നുകളിലും പറമ്പുകളിലും സുലഭമായി കണ്ടിരുന്ന കണ്ണാന്തളി ഇപ്പോള്‍ വംശനാശ ഭീഷണിയിലാണ്.  തുമ്പയുടെയും മുക്കുറ്റിയുടെയും പോലെ ഈ പൂവിനും അത്തപ്പൂക്കളത്തില്‍ വളരെ പ്രാധാന്യമുണ്ട്.  മാവേലിക്കൊപ്പമാണ് ഈ പൂവ് ഭൂമിയിലെത്തുക എന്നൊരു വിശ്വാസമുണ്ട്. മഹാബലിയെ വാമനന്‍ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയപ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ടതുപ്രകാരമാണിത് ഭൂമിയിലെത്തിയതെന്നാണു ഐതിഹ്യം.  ചതുര്‍ബഹുവായ വിഷ്ണുവിന്റെ സാന്നിധ്യമായാണ് കണ്ണാന്തളി മാവേലിക്കൊപ്പം വിരുന്നുവരുന്നത്.  ഓണക്കാലം കഴിഞ്ഞാല്‍ ഈ പൂവിനെ കാണാറില്ലെന്നതും ശ്രദ്ദേയമാണ്. വെളുത്തുനീണ്ട ദളത്തിന്റെ അഗ്രത്തില്‍ മഷി പുരണ്ടപോലെ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കണ്ണാന്തളിക്കു പൂക്കളത്തിനു പുറമെ തൃക്കാക്കരയപ്പന്റെ ശിരസ്സിലും ഇടമുണ്ട്. 

1 comment:

  1. Any way to get one sapling (തൈ) of കണ്ണാന്തളി
    saseendrababuk@aol.in

    ReplyDelete