Saturday 1 September 2012

ചെമ്പകം

മാഗ്നോലിയേസി  (Magnoliaceae) സസ്യകുടുംബത്തില്‍ പെട്ട ചെമ്പകത്തിന്റെ ശാസ്ത്രീയനാമം മൈക്കേലിയ ചെമ്പക (Michelia champaca) എന്നാണ്. ഇംഗ്ലീഷില്‍ ചെമ്പക്(Champac) എന്നാണ്. പവിത്രമായി കരുതപ്പെടുന്ന ചെമ്പകത്തിന്റെ പൂവുകള്‍ക്ക് നല്ല മണമുണ്ടാകും.  മഞ്ഞ കലര്‍ന്ന വെളുപ്പ് നിറത്തോടുകൂടിയ വലിയ പൂക്കളാണ് ചെമ്പകത്തിന്റെത്.  ചുവന്ന ചെമ്പകവുമുണ്ട്.  പൂവില്‍ നിന്ന് മഞ്ഞച്ചായം വേര്‍‍തിരിക്കുന്നുണ്ട്.  മരത്തൊലിയും പൂവും ഔഷധങ്ങള്‍ക്കുപയോഗിക്കുന്നു.  ശ്രീലങ്കയില്‍ നിന്നാണ് ചെമ്പകം ഇന്ത്യയിലെത്തിയത്.  ദേവീവിഗ്രഹങ്ങളില്‍ ചാര്‍ത്തുന്ന ഏറ്റവും ശ്രേഷ്ഠമായ പുഷ്പമാണ് ഈഴചെമ്പകം.   അപ്പോസൈനേസി (Apposineceae)  സസ്യകുടുംബത്തില്‍ പെട്ട ഈഴചെമ്പകത്തിന്റെ ശാസ്ത്രനാമം  പള്‍മേറിയ അക്യുട്ടിഫോളിയ  (Pulmeria Accutifolia) എന്നാണ്.

No comments:

Post a Comment