Saturday 1 September 2012

അരിപ്പൂവ്

പൂച്ചെടി, കൊങ്ങിണിപ്പൂ, ഈടമക്കി എന്നെല്ലാം അറിയപ്പെടുന്ന അരിപ്പൂവിന്റെ ശാസ്ത്രീയനാമം ലാന്റന കാമറ  (Lantana camara) എന്നാണ്  എന്നാണ്.  വെര്‍ബെനേസി (Verbenaceae) സസ്യകുടുംബത്തില്‍ പെട്ട് ഇത് നാട്ടുപ്രദേശങ്ങളിലെ വേലികളിലും മറ്റും സുലഭമായ  ഈ ചെടി അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്നും വന്നതാണ്.  പൂവിനും ഇലയ്ക്കും ഒരുതരം രൂക്ഷഗന്ധമാണ്.  കന്നുകാലികള്‍ ഇതിന്റെ ഇല കഴിക്കാറില്ല. ഇലയില്‍ നിന്നും പൂവില്‍ നിന്നും ഒരുതരം സുഗന്ധതൈലം വേര്‍തിരിക്കുന്നുണ്ട്.  ഇലയില്‍ ലന്റാഡിന്‍ -എ എന്ന വിഷമുണ്ട്.  ഇതിന്റെ ചെറിയ കായ പറിച്ചു തിന്നുന്നത് സ്കൂളില്‍ നിന്നും മടങ്ങുന്ന വഴിക്ക് കുട്ടികളുടെ പ്രധാന വിനോദമാണ്. 

No comments:

Post a Comment