Saturday 1 September 2012

തൊട്ടാവാടി

 ഇംഗ്ലീഷില്‍ സെന്‍സിറ്റീവ് പ്ലാന്റ് (Sensitive Plant)  എന്ന പേരിലറിയപ്പെടുന്ന ഇതിന്  ടച്ച് മി നോട്ട് (Touch me not) എന്നും പേരുണ്ട്.   മൈമോസിയ (Mimosaceae) സസ്യകുടുംബത്തില്‍ പെട്ട ഇതിന്റെ ശാസ്ത്രീയനാമം മൈമോസേ പുഡിക(Mimosa Pudica) എന്നാണ്.  അമേരിക്കയുടെ ഉഷ്ണമേഖലാസ്വദേശിയായ തൊട്ടാല്‍വാടുന്ന ഈ സസ്യത്തിന്റെ ചലനം നാസ്റ്റിക ചലനത്തിന് ഉദാഹരണമാണ്.  ഇതിന്റെ വേര് മൂത്രാശയ രോഗങ്ങള്‍ക്കുള്ള ഔഷധമാണ്.  വിത്തില്‍ നിന്നും കിട്ടുന്ന എണ്ണ വ്യവസായികമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു.  ലോഹനാശനം തടയുന്നതിനുള്ള സംയുക്തത്തിലെ ചേരുവയായാണ് ഇതുപയോഗിക്കുന്നത്.  

No comments:

Post a Comment