Saturday 1 September 2012

മുക്കുറ്റി

 ഓക്സാലിഡേസിയേ  (Oxalidaceae) സസ്യകുടുംബത്തില്‍ പെട്ട ഇതിനെ (Botanical Name - ബയോഫൈറ്റം സെന്‍സറ്റൈവം)  ബയോഫൈറ്റം റീന്‍വാര്‍ഡില്‍ (Biophytum reinwardtil)  എന്ന ശാസ്ത്രനാമത്തിലും സെന്‍സിറ്റീവ് വുഡ് സോറല്‍ (Sensitive Wood Sorrel) എന്ന ഇംഗ്ലീഷ് നാമത്തിലും അറിയപ്പെടുന്നു.  തണലും ഈര്‍പ്പവും ഇഷ്ടപ്പെടുന്ന ചെടിയാണ് മുക്കുറ്റി.  നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന ചെറിയ ഇനം മുക്കുറ്റിയും കാട്ടില്‍ അല്പം കൂടി ഉയരത്തില്‍ വളരുന്ന മറ്റൊരിനം മുക്കുറ്റിയുമുണ്ട്.    ചെറുതും മഞ്ഞനിറവുമുള്ള പൂക്കളാണു മുക്കുറ്റിക്ക്.    തെങ്ങിന്റെ കുഞ്ഞുങ്ങളെപോലെ പറമ്പിലെങ്ങും കാണുന്ന മുക്കുറ്റി തുമ്പപ്പൂവിനെ പോലെ ഓണപ്പൂക്കളില്‍ പ്രാധാന്യമേറിയതാണ്.  മുക്കുറ്റിക്ക് 2-3 ഇഞ്ച് ഉയരം വരും.  പൂങ്കുലയുടെ തണ്ടിനും മൂന്നിഞ്ചോളം നീളം വരും.  കോളാമ്പി കെട്ടിയതുപോലെ മഞ്ഞനിറമുള്ള ചെറിയ പൂക്കള്‍ ഉയര്‍ന്നു നില്‍ക്കും.  ഇതൊരു ഔഷധച്ചെടികൂടിയാണ്.         

No comments:

Post a Comment