Wednesday 24 October 2012

രാമനാട്ടം


കഥകളിയുടെ ആദ്യരൂപമായി അറിയപ്പെടുന്ന കലാരൂപമാണ്‌ രാമനാട്ടം.പതിനേഴാംനൂറ്റാണ്ടില്‍ കൊട്ടാരക്കര തമ്പുരനാണ്‌ രാമനാട്ടമുണ്ടാക്കിയത്‌.കോഴിക്കോട്ടുസാമൂതിരിയായ മാനദേവന്‍ കൃഷ്ണനാട്ടം നിര്‍മിച്ച കാലത്തുതന്നെയാണിത്‌.രാമനാട്ടം ഉണ്ടായതിനെക്കുറിച്ചും പ്രസിദ്ധമായ ഒരു ഐതിഹ്യമുണ്ട്‌.കൃഷ്ണനാട്ടത്തെപ്പറ്റി കേട്ടറിഞ്ഞ കൊട്ടാരക്കരത്തമ്പുരാന്‍ അതു കാണുന്നതിനായി കോഴിക്കോട്ടെ കലാകാരന്‍മാരെ തണ്റ്റെ കൊട്ടാരത്തിലേക്കു ക്ഷണിച്ച്‌.പക്ഷേ,സാമൂതിരി ആ ക്ഷണം സ്വീകരിച്ചില്ല.കൃഷ്ണനാട്ടം കണ്ട്‌ രസിക്കാന്‍ കഴിയുന്നവര്‍ തെക്കന്‍ കേരളത്തിലില്ല എന്നായിരുന്നു സാമൂതിരി പറഞ്ഞ കാരണം.

No comments:

Post a Comment