Saturday 5 May 2012

പോയ ദിനങ്ങള്‍ 2012 ഫെബ്രുവരി

ഫെബ്രുവരി 1
  • വടക്കു കിഴക്കന്‍ ഈജിപ്തിലെ തുറമുഖ നഗരമായ സഈദിലുണ്ടായ ഫുട്ബാള്‍ കലാപത്തില്‍ 73 പേര്‍ കൊല്ലപ്പെട്ടു.
ഫെബ്രുവരി 2
  • രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്ക് കാരണമായ 122 2ജി ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കി. അനധികൃതമായി ലൈസന്‍സ് സമ്പാദിച്ച് കോടികളുണ്ടാക്കിയ കോര്‍പറേറ്റുകളോട് ലാഭത്തിന്റെ വിഹിതം ഖജനാവിലേക്ക് നല്‍കാനും പരമോന്നത കോടതി വിധിച്ചു.
  • നൊബേല്‍ സമ്മാനജേത്രിയും പോളിഷ് കവയിത്രിയുമായ വിസ്ലാവ സിംബോംസ്ക (88) അന്തരിച്ചു.
ഫെബ്രുവരി 4
  • കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ 2ജി കേസില്‍ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹരജി പ്രത്യേക സി.ബി.ഐ കോടതി തള്ളി.
ഫെബ്രുവരി 5
  • എം.ബി.ബി.എസ് കോഴ്സിന്റെ കാലയളവ് ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാനുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ )യുടെ നിര്‍ദേശത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. ഇനിമുതല്‍ എം.ബി.ബി.എസ് കോഴ്സ് പൂര്‍ത്തിയാക്കാന്‍ ആറര വര്‍ഷം എടുക്കും.
ഫെബ്രുവരി 7
  • മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് നശീദ് രാജിവെച്ചു.
  • മാലദ്വീപ് പുതിയ പ്രസിഡന്റായി മുഹമ്മദ് വഹീദ് അധികാരമേറ്റു.
ഫെബ്രുവരി 8
  • കിളിരൂര്‍ സ്ത്രീപീഡന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പ്രതികള്‍ക്കും പത്തുവര്‍ഷം വീതം കഠിനതടവും പിഴയും സി.ബി.ഐ കോടതി ശിക്ഷിച്ചു.
  • ഗുജറാത്ത് വംശഹത്യാ കേസുകളില്‍ നരേന്ദ്രമോഡി സര്‍ക്കാറിനെ നിശിതമായി വിമര്‍ശിച്ച ഹൈകോടതി, കലാപത്തില്‍ തകര്‍ന്ന അഞ്ഞൂറിലേറെ മതസ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു.
  • കര്‍ണാടക നിയമസഭക്കകത്ത് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ വീക്ഷിച്ച ബി.ജെ.പി മന്ത്രിമാരായ സഹകരണമന്ത്രി ലക്ഷ്മണ്‍ സവാദി, വനിതാ ശിശുക്ഷേമമന്ത്രി സി.സി. പാട്ടീല്‍, പരിസ്ഥിതി മന്ത്രി കൃഷ്ണ പലേമര്‍ എന്നിവര്‍ രാജിവെച്ചു.
ഫെബ്രുവരി 9
  • മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദിന് മാലദ്വീപ് ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
  • ണ്ഡ്ഇംഗ്ളണ്ട് ഫുട്ബാള്‍ ടീം കോച്ച് ഫാബിയോ കാപെല്ലോ രാജിവെച്ചു.
ഫെബ്രുവരി 10
  • ജനന്ധീയതി സംബന്ധിച്ച് സര്‍ക്കാറിനെതിരെ  സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി നിലനില്‍ക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് കരസേനാ മേധാവി ജനറല്‍ വി.കെ. സിങ്ങിന് ഹരജി സ്വമേധയാ പിന്‍വലിക്കേണ്ടിവന്നു.
  • ണ്ഡ് തിരുവനന്തപുര്ധു നടന്ന സംസ്ഥാന സമ്മേളനം പിണറായി വിജയനെ വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടു്ധു.
ഫെബ്രുവരി 11
  • തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു എന്നാരോപിച്ച് കേന്ദ്ര നിയമകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദിനെതിരെ നടപടിയാവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ എസ്. വൈ. ഖുറൈശി രാഷ്ട്രപതി പ്രതിഭാപാട്ടീലിന് ക്ധയച്ചു.
  • സി.കെ. ചന്ദ്രപ്പന്‍ വീണ്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
ഫെബ്രുവരി 12
  • 2002ലെ ഗുജറാ്ധ് വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രതിയാക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അഭിഭാഷകന്‍ അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ സുപ്രീംകോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
  • 2007ലെ സംഝോതാ എക്സ്പ്രസ് ട്രെയിന്‍ സ്ഫോടന കേസിലെ മുഖ്യപ്രതികളിലൊരാളായ കമല്‍ ചൗഹാനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു.
  •  പോപ് ഗായികയും നടിയുമായ വിറ്റ്നി ഹൂസ്റ്റന്‍ (48) നിര്യാതയായി.
  • പ്രഗല്ഭ ഇന്ത്യന്‍  സാമ്പ്ധിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ അമര്‍ത്യസെന്നിന്, ദാരിദ്യ്രനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് ലോക്ധിന് മുമ്പാകെ സമര്‍പ്പിച്ച പുതിയ കാഴ്ചപ്പാടിനെ പരിഗണിച്ച് അമേരിക്കയിലെ ദേശീയ മാനവിക മെഡല്‍ ലഭിച്ചു.
ഫെബ്രുവരി 13
  • പാകിസ്താന്‍ പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി കുറ്റക്കാരനെന്ന് പാക് സുപ്രീംകോടതി കണ്ടെ്ധി.
  • ഇസ്രായേല്‍ എംബസിയുടെ കാര്‍ ദല്‍ഹിയുടെ അതിസുരക്ഷാ മേഖലയില്‍ സ്ഫോടന്ധില്‍ ക്ധിനശിച്ചു. വാഹന്ധില്‍ ഉണ്ടായിരുന്ന ഇസ്രായേല്‍ നയതന്ത്ര ഉദ്യോഗസ്ഥ തില്‍ യഹോഷ്വക്കും ഡ്രൈവര്‍ മനോജ് ശര്‍മക്കും പരിക്കേറ്റു.
  • വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്ക് 25 ലക്ഷം കോടി രൂപയില്‍പരം കള്ളപ്പണ നിക്ഷേപമുണ്ടെന്ന് സി.ബി.ഐ വെളിപ്പെടു്ധി.
  • ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ഫുട്ബാള്‍ കിരീടം ഐവറി കോസ്റ്റിനെ തോല്‍പിച്ച് സാംബിയ നേടി.
  • സംഗീത ലോക്െധ പ്രമുഖ പുരസ്കാരമായ ഗ്രാമിയുടെ ആറ് അവാര്‍ഡുകള്‍ വിഖ്യാത ബ്രിട്ടീഷ് ഗായിക അഡിലി വാരിക്കൂട്ടി. ആല്‍ബം ഓഫ് ദ ഇയര്‍ അടക്കം നാമനിര്‍ദേശം ചെയ്യപ്പെട്ട എല്ലാ ഇനങ്ങളിലും ഇവരുടെ ''21''എന്ന ആല്‍ബം കരസ്ഥമാക്കി.
  • കൊല്‍ക്ക്ധയില്‍ നടന്ന 14ാമത് ദേശീയ യൂ്ധ് വോളിബാള്‍ വനിതാ കിരീടം കേരളം  നിലനിര്‍്ധി.
  • കരസേന ഉപമേധാവിയായി  ജനറല്‍ രമേശ് ഹല്‍ഗാലിയെ കേന്ദ്ര പ്രതിരോധ മന്ത്രാലയം നിയമിച്ചു.
ഫെബ്രുവരി 14
  • പ്രതിരോധ മേഖലയിലെ സമഗ്ര സഹകരണം ലക്ഷ്യമിട്ട് ഇന്ത്യ-സൗദി സംയുക്ത സമിതി രൂപവത്കരിക്കാന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയും സൗദി അറേബ്യ പ്രതിരോധ മന്ത്രി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും നട്ധിയ ചര്‍ച്ചയില്‍ ധാരണയായി.
  • കര്‍ണാടക ഉന്നത വിദ്യാഭ്യാസ  മന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ ഡോ. വി.എസ്. ആചാര്യ (72) അന്തരിച്ചു.
  • ഐക്യരാഷ്ട്ര സഭയുടെ മത സൗഹാര്‍ദ വാരാചരണ്ധിന്റെ ഭാഗമായി ഏര്‍പ്പെടു്ധിയ ഇന്റര്‍നാഷനല്‍ ഇന്റര്‍ഫെയ്ത് ഹാര്‍മണി അവാര്‍ഡിന് പത്മശ്രീ എം.എ. യൂസുഫലി അര്‍ഹനായി.
  • സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബ് മുന്‍ ഡയറക്ടറും സീരിയല്‍ സംവിധായകനുമായ ഡോ. മുരളീകൃഷ്ണ (69) നിര്യാതനായി.
  • പ്രശസ്ത ഉര്‍ദുകവിയും ഗാനരചയിതാവും ജ്ഞാനപീഠ ജേതാവുമായ അഖ്ലാഖ് മുഹമ്മദ്ഖാന്‍ എന്ന ശഹരിയാര്‍ (75) അന്തരിച്ചു.
  • ദുലീപ് ട്രോഫി ക്രിക്കറ്റ് കിരീടം മധ്യമേഖലയെ ഇന്നിങ്സിനും 20 റണ്‍സിനും തകര്‍്ധ് പൂര്‍വ മേഖല സ്വന്തമാക്കി.
  • കേന്ദ്ര സാഹിത്യ അക്കാദമി പ്രഥമ യുവ സാഹിത്യ പുരസ്കാരം സുസ്മേഷ് ചന്ദ്രാ്ധിന്റെ 'മരണ വിദ്യാലയം' എന്ന കഥാ സമാഹാര്ധിന് ലഭിച്ചു.
ഫെബ്രുവരി 15
  • പുതിയ യുറേനിയം സമ്പുഷ്ടീകരണ സെന്‍ട്രിഫ്യൂജുകളും ആഭ്യന്തരമായി നിര്‍മിച്ച ആണവ ഇന്ധനവും പരസ്യപ്പെടു്ധി ഇറാന്‍ ആണവരംഗ്ധ് പുതിയ കുതിപ്പ് നട്ധി.
  • ലാറ്റിനമേരിക്കന്‍ രാജ്യമായ ഹോണ്ടുറസിലെ കോമയാഗ്വോ ജയിലില്‍ വന്‍അഗ്നിബാധയില്‍ തടവുകാരടക്കം 357 പേര്‍ മരിച്ചു.
  • സംസ്ഥാന ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറായി എ. ഫിറോസ് നിയമിതനായി.
  • പ്രഫസര്‍ ജി. ബാലചന്ദ്രന്‍ കയര്‍ബോര്‍ഡ് ചെയര്‍മാന്‍.
  • ഉഭയകക്ഷി സാമ്പ്ധിക ബന്ധം മെച്ചപ്പെടു്ധുന്നതിനുള്ള മൂന്ന് സുപ്രധാന കരാറുകളില്‍ ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ചു.
ഫെബ്രവരി16:
  • കൊല്ലം തീരത്തുനിന്ന് മത്സ്യബന്ധത്തിനു പോയ രണ്ട് മല്‍സ്യ തൊഴിലാലികള്‍ക്കു നേരെ ഇറ്റാലിയന്‍ കപ്പല്‍ സുരക്ഷാ ഗാര്‍ഡുകള്‍ വെടിവെച്ചു കൊന്ന സംഭവത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇറ്റലിയെ ശക്തമായ നടുക്കവും പ്രതിഷേധവും അറിയിച്ചു.
  • പാമോലിന്‍ അഴിമതി കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പി.എ.അഹ്മദ് രാജിവെച്ചു.
  • സമസ്ഥാന ഖാദിബോര്‍ഡ് ചെയര്‍മാനായി കെ.പി.നൂറുദ്ദീനും കെ.ടി.ഡി.സി ചെയര്‍മാനായി വിജയന്‍ തോമസും നിയമിതരായി.കെ.സി.റോസക്കുട്ടി വനിതാ കമീഷന്‍ അധ്യക്ഷ.
  • ആസ്ത്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്യ്രു സൈമണ്ട്സ് കളിയില്‍ നിന്നും വിരമിച്ചു.
ഫെബ്രവരി17:
  • തൃശൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവം മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.സമഗ്ര റിപ്പോര്‍ട്ടിങ്ങിന് ദേശാഭിമാനിക്കും മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം മാത്യഭൂമിയിലെ എ.കെ. ശ്രീജിത്തനും മികച്ച കാര്‍ട്ടൂണിനുള്ള പുരസ്കാരം മാധ്യമത്തിലെ പി.ആര്‍.രാഗേഷിനും ലഭിച്ചു.
  • മുന്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എം.എ വെള്ളോടി അന്തരിച്ചു.
  • അഴിമതി ആരോപണത്തെതുടര്‍ന്ന് ജര്‍മന്‍ പ്രസിഡന്റ് ക്രിസ്റ്റ്യന്‍ വൂള്‍ഫ് രാജിവെച്ചു.
  • ചീഫ് വിപ്പ് പി.സ.ി ജോര്‍ജിന് ഇരട്ട പതവി പ്രശ്ത്തില്‍ തെരഞ്ഞെടുപ്പു കമീഷന്‍ അനുകൂലമായി വിധിച്ചു.
  • പി.ഭാ്കരന്‍ പുരസ്കാരം വി.ദക്ഷിണമൂര്‍ത്തിക്ക് ലഭിച്ചു.
ഫെബ്രുവരി18:
  • സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ഭിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി കര്‍ദിനാളായി അഭിഷക്തനായി.
ഫെബ്രുവരി19:
  • രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന ഇറ്റാലിയന്‍ കപ്പലിലെ രണ്ട് നാവിക സേനാംഗങ്ങളെ പൊലീസ് അറസ്റ്റുചെയ്തു.
  • 62ാമത് ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ ഇറ്റലിയിലെ സംവിധായക സഹോദരങ്ങളായ പൗളോ, വിറ്റോറിയോ തവിയാനി എന്നിവര്‍ ചേര്‍ന്നൊരുക്കിയ 'സീസര്‍ മസ്റ്റ് ഡൈ' മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബിയര്‍ അവാര്‍ഡ് നേടി.
  • ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി വെട്ടിക്കുറക്കാനുള്ള ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ആ രാജ്യങ്ങളുമായുള്ള എണ്ണവ്യാപാരം ഇറാന്‍ പൂര്‍ണമായി അവസാനിപ്പിച്ചു.
ഫെബ്രുവരി20:
  • ജര്‍മനിയുടെ പുതിയ പ്രസിഡന്റായി  ജൊവാഷിം ഗവുക്കിനെ നിയമിച്ചു.
ഫെബ്രുവരി21:
  • കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി ശിലയിട്ടു.
  • വിചാരണ കൂടാതെ ജയിലില്‍ കഴിയുന്ന ഫലസ്തീന്‍കാരന്‍ ഖാദര്‍ അദ്നാനെ മോചിപ്പിക്കാന്‍ ഇസ്രായേല്‍ സമ്മതിച്ചു.
  • സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ കിരീടം മലപ്പുറം ജില്ലക്ക്.
  • ആസ്ത്രേലിയന്‍ ക്രിക്കറ്റ് താരം റിക്കി പോണ്ടിങ് ഏകദിനക്രിക്കറ്റില്‍നിന്ന് വിരമിച്ചു.
ഫെബ്രുവരി22:
  • പിറവം നിയമസഭാ ഉപതെരഞ്ഞെടുപ്പു മാര്‍ച്ച് 17ന് നടക്കുമെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ ഉത്തരവിറക്കി.
  • ദേശീയ ഭീകരവിരുദ്ധ കേന്ദ്രം (എന്‍.സി.ടി.സി) മാര്‍ച്ച് ഒന്നിന് ആരംഭിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു.
  • ഹോമിയോ ശാസ്ത്രവേദിയുടെ ഡോ. സാമുവല്‍ ഹനിമാന്‍ അവാര്‍ഡ് ഡോ. രാജന്‍ ശങ്കരന്. 50,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
  • ഗുരുവായൂര്‍ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം താമരശേരി ശങ്കരന്‍ ഭട്ടതിരിക്ക് ലഭിച്ചു.
  ഫെബ്രുവരി 24
  • പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും ബഹിരാകാശ കമീഷന്‍ അംഗവുമായ റോഥം നരസിംഹ ആന്‍ട്രിക്സ്-ദേവാസ് കരാറിന്റെപേരില്‍ ഐ.എസ്.ആര്‍.ഒ മുന്‍ മേധാവി ജി.മാധവന്‍ നായരെയും മുതിര്‍ന്ന ശാസ്ത്രജ്ഞരെയും കരിമ്പട്ടികയില്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച്  രാജിവെച്ചു.
  • ഗുജറാത്തിലെ ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ മേല്‍നോട്ടത്തിന് സ്വന്തം നിലയില്‍ ചെയര്‍മാനെ നിയോഗിച്ചതിന് മോഡി സര്‍ക്കാറിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു.
  • യു.എന്‍ മുന്‍ ജനറല്‍ സെക്രട്ടറി കോഫി അന്നാനെ സിറിയയിലെ പ്രത്യേക സമാധാന ദൂതനായി യു.എന്‍ നിയമിച്ചു.
  • ഗവേഷകനും സാങ്കേതിക ശാസ്ത്ര കോളമിസ്റ്റുമായ ഇന്ത്യന്‍ വംശജന്‍ വിവേക് വാധ്വക്ക് യു.എസില്‍ 'വേറിട്ട അമേരിക്കന്‍ പൗരന്‍' പുരസ്കാരം.
  • സ്റ്റോക് ഹോം ഗാലന്‍ മീറ്റില്‍ 5.01 മീറ്റര്‍ ഉയര്‍ന്നു ചാടി വനിതാ പോള്‍വാള്‍ട്ടിലെ സ്വന്തം റെക്കോഡ് ഒരിക്കല്‍ കൂടി തിരുത്തി റഷ്യക്കാരിയെലേന ഇസിന്‍ബയേവ ചരിത്രം കുറിച്ചു.
ഫെബ്രുവരി 25
  • പ്രമുഖ നാടകകൃത്തും അഭിനേതാവും സംഗീതകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ കുറ്റിച്ചിറ പുതിയ നാലകത്ത് മാളിയേക്കല്‍ ആലിക്കോയ (പി.എന്‍.എം. ആലിക്കോയ-92) അന്തരിച്ചു.
  • യമനില്‍ 33 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിന് വിരാമമിട്ട് മുന്‍ വൈസ്  പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു.
  • ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ 2011 ലെ മികച്ച സംവിധായക പ്രതിഭക്കുള്ള  അരവിന്ദന്‍ പുരസ്കാരം ബംഗാളി ചലച്ചിത്രമായ 'ജുമേലി'യുടെ സംവിധായിക അനുമിത ദാസ് ഗുപ്തക്ക ലഭിച്ചു്.
ഫെബ്രുവരി 26
  • സിറിയയില്‍ പുതിയ ഭരണഘടനക്ക് അംഗീകാരം ലഭിക്കാന്‍ ഹിതപരിശോധന നടന്നു.
  • ഇന്ത്യയുടെ പുരുഷ ഹോക്കി ടീം  2012 ലണ്ടന്‍ ഒളിമ്പിക്സ് യോഗ്യത നേടി.
ഫെബ്രുവരി 27
  • ഇന്ത്യന്‍ ഫുട്ബാളിലെ നൂറ്റാണ്ടിന്റെ താരം ശൈലന്‍ മന്ന (ശൈലേന്ദ്രനാഥ് മന്ന 87) അന്തരിച്ചു.
  • 84ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.ഏറ്റവുംമികച്ച ചിത്രം 'ദി ആര്‍ട്ടിസ്റ്റ്'.  മിഷേല്‍ ഹസനാവിഷ്യസ് മികച്ച സംവിധായകന്‍. ജീന്‍ ദുജാര്‍ദിന്‍ മികച്ച നടന്‍. 'ദ അയണ്‍ ലേഡി'യിലെ അഭിനയത്തിന് മെറില്‍ സ്ട്രീപ് മികച്ച നടി. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരം നേടി അസ്ഗര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത ഇറാന്‍ ചിത്രം 'എ സെപറേഷന്‍' ചരിത്രമെഴുതി. പാകിസ്താനില്‍നിന്നുള്ള 'സേവിങ് ഫേസ്' മികച്ച ഡോക്യുമെന്ററിയായി.
  • പ്രമുഖ ചരിത്രകാരനും ചര്‍ച്ച് ഹിസ്റ്ററി അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറലുമായിരുന്ന ഡോ. ജോണ്‍ ഓച്ചന്‍തുരുത്ത് (66) നിര്യാതനായി.
ഫെബ്രുവരി 28     
  • ഇന്ത്യയിലെ പ്രമുഖ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യ വ്യാപകമായി പണിമുടക്കു നടന്നു.
  • രണ്ട് മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണക്കാരായ ഇറ്റാലിയന്‍ കപ്പലിന്റെ ഉടമകള്‍ മൂന്ന് കോടി സെക്യൂരിറ്റി കെട്ടിവെക്കാന്‍ ഹൈകോടതി നിര്‍ദേശിച്ചു.
  • സ്വവര്‍ഗരതി കുറ്റകൃത്യമല്ലെന്ന നിലപാടാണ് തങ്ങള്‍ക്കെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു.
ഫെബ്രുവരി 29
  • നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്.) പ്രസിഡന്റും മുന്‍ ജനറല്‍ സെക്രട്ടറിയുമായ  പി.കെ. നാരായണപ്പണിക്കര്‍ അന്തരിച്ചു.
  • നദീസംയോജനം സംബന്ധിച്ച സുപ്രീംകോടതി വിധി കേരളത്തിന് ബാധകമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
  • പതിനൊന്ന് വര്‍ഷം മുമ്പ് ഗസ്സ മുനമ്പില്‍ ഇസ്രായേലീ സൈന്യത്തിന്റെ വെടിയേറ്റ്  മരിച്ച ഫലസ്തീന്‍ ബാലന്റെ ദൈന്യമരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഫ്രഞ്ച് ഹൈകോടതി ഉത്തരവിട്ടു.

No comments:

Post a Comment