Monday 1 October 2012

ലോക വൃദ്ധദിനം

 ഒക്ടോബര്‍ 1

----------------------------------------------------------------------------------------------

(പാദവാര്‍ഷിക പരീക്ഷയില്‍ നിന്നും തിരഞ്ഞെടുത്ത കഥ ) 

സജിത .സി, 6ബി
എ.യു.പി.സ്കൂള്‍, ചിറ്റിലഞ്ചേരി.

സ്നേഹമൊഴി 
മകന്റെ കാറിന്റെ പിന്‍സീറ്റില്‍ ഒരു പഴയതുണി സഞ്ചിപോലെ തന്റെ വീട് പുറകിലേക്ക് മറയുന്നതും നോക്കി അവര്‍ ചുരുണ്ടുകൂടി കിടന്നും മകനും മരുമകളും ഒരുപാട് ശകാരങ്ങളും കുത്തുവാക്കുകളും പറഞ്ഞിട്ടുള്ളത് അവരോര്‍ത്തും. എങ്കിലും മനസ്സു നിറയെ അപ്പോള്‍ ഒരൊറ്റ പ്രാര്‍ത്ഥനയേ ഉള്ളു. 
 “എന്റെ മക്കളെ രക്ഷിക്കണേ...” മകന്‍പറഞ്ഞു:
 “ഈ അശ്രീകരത്തെ എവിടെയെങ്കിലും കൊണ്ട് കളയണം” 
“മക്കളേ നിങ്ങള്‍ എന്നെ എവിടെ കളഞ്ഞാലും നിങ്ങള്‍ എന്റെ ജീവനാ” അമ്മ പതുക്കെ പറഞ്ഞു. “ഹൊ ഈ അശ്രീകരം എവിടെ പോകുകയാണെകിലും അട്ടപോലെ കയറിപിടിച്ചിരിക്കും മനുഷ്യനെ നാറ്റിക്കാന്‍”. മരുമകള്‍ ഇങ്ങിനെ പറഞ്ഞ് കൊണ്ട് കാറിന്റെ മുന്‍വശത്തു നിന്ന് മിനറല്‍ വാട്ടര്‍ എടുത്ത് കുടിച്ചു. 
“മോളെ, എനിക്കും ഇത്തിരി വെള്ളം തരുമോ?” അമ്മ ചോദിച്ചു. ഹോ നാശം മരുമകള്‍ പിറുപിറത്തു കൊണ്ട് മിനറല്‍ വാട്ടര്‍ അമ്മയ്ക്ക് കൊടത്തു. ആ വൃദ്ധ വേഗം വെള്ളം കുടിച്ചു.
 “ഇന്നാ മതിയായി മോളെ.” 
മിനറല്‍ വാട്ടര്‍ തിരികെ വാങ്ങിയതും മരുമകള്‍ ഇങ്ങനെ പറഞ്ഞു.
 “നാശം വായവെച്ചു കുടിച്ചു”. എന്നു പറഞ്ഞ് ആ കുപ്പി പുറത്തേക്ക് വലിച്ചെറിഞ്ഞു. പെട്ടന്ന് കാര്‍ ഒരു കെട്ടിടത്തിന്റെ മുന്നില്‍ നിര്‍ത്തി.
 “എന്താ മോനെ, ഇവിടെര്‍ത്തിയത്?”
 “നിങ്ങള്‍ ഒന്നു വരുന്നുണ്ടോ?” മകന്‍ പറഞ്ഞു. അവര്‍ ഇറങ്ങി മകന്റെ പിന്നാലെ നടന്നു. അവര്‍ മൂന്നു പേരും കൂടി ഓഫീസ് റൂമിലലേക്ക് കയറി. അവിടെ ഒരു കന്യാസ്ത്രീ ഇരപ്പുണ്ടാരിന്നു. “മാഡം ഞാന്‍ വന്നത്”
 “ഉം മനസ്സിലായി, എന്താ പേര്?” അവര്‍ ചോദിച്ചു. “പാര്‍വ്വതി”
 “എത്ര വയസ്സായി”
 “76”
 “ഇവിടെ ഒരു ഒപ്പിട്ടോളൂ” 
 ആ സ്ത്രീ രജിസ്ററില്‍ വിവരങ്ങള്‍ കുറിച്ചു. അവര്‍, മറിയാ... മറിയാ... എന്ന് അകത്തേക്ക് നോക്കി വിളിച്ചു. അപ്പോള്‍ ഒരു സ്ത്രീ വന്ന് അവരെ കൂട്ടികൊണ്ടുപോയി. അവിടെയുള്ള എല്ലാവരെയും ആ വൃദ്ധ പരിചയപ്പെട്ടു. അവര്‍ എല്ലാവരും മക്കള്‍ ഉപേക്ഷിച്ചവര്‍ തന്നെയാണ്. ഒരു കുടുംബം പോലെ നിരാലംബരായ അമ്മമാര്‍ ഒത്തുകൂടി. അവര്‍ക്ക് വീട്ടിനേക്കാള്‍ സ്നേഹം അവിടെനിന്ന് കിട്ടി. കുറച്ചുനാള്‍കഴിഞ്ഞപ്പോള്‍ അമ്മയുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ മക്കള്‍ വന്നു. അവര്‍ അമ്മ കിടന്ന മുറിയിലേക്ക് ചെന്നു. അവിടെ ശൂന്യമായിരിക്കുന്നു. അവിടം വിട്ട് ഇറങ്ങുമ്പോള്‍ ഒരു നേരിയ ശ്ബദം മകന്റെ കാതില്‍ മുഴങ്ങി,
 “മക്കളേ....., എനിക്ക് ജീവനാ.... അവരെ കാത്തുകൊള്ളണേ..., ദൈവമേ?”
 “അമ്മേ! എന്നു പറഞ്ഞ് മകന്‍ ഞെട്ടി തിരിഞ്ഞുനോക്കുമ്പോഴേക്കും സിസ്റര്‍ ആ വാതില്‍ കൊട്ടിയടച്ചു. മന്സില്‍ താങ്ങാനാവാത്ത ഭാരവുമായി ശ്യൂന്യതയിലേക്ക് നോക്കി അവന്‍ പതുക്കെ നടന്നു..... 

No comments:

Post a Comment