Tuesday 23 October 2012

കുത്തിയോട്ടം


ദക്ഷിണകേരളത്തിലെ ദേവീക്ഷേത്രങ്ങളിലും കാളിക്കാവുകളിലുമാണ്‌ കുത്തിയോട്ടം നടക്കുന്നത്‌. ചെട്ടികുളങ്ങര,ചിറയന്‍ കീഴ്‌,മങ്കൊമ്പ്‌ എന്നിവിടങ്ങളില്‍ കുത്തിയോട്ടം നടത്താറുണ്ട്‌.ആണ്‍കുട്ടികളാണ്‌ വേഷമണിയുന്നത്‌.കുഖത്തു പല വറ്‍ണത്തിലുള്ള പുള്ളികള്‍,തലയില്‍ കിരീടം,ശരീരത്തില്‍ പലതരം ആഭരണങ്ങള്‍ ഇങ്ങനെ പോകുന്നു കുത്തിയോട്ടത്തിലെ വേഷങ്ങള്‍.ചെണ്ട,താലപ്പൊലി,കുരവ എന്നിവയോടുകൂടിയാണ്‌ കുട്ടികളെ സ്വീകരിച്ചാനയിക്കുന്നത്‌.ക്ഷേത്രത്തില്‍ വന്നു പ്രാര്‍ഥന കഴിഞ്ഞാല്‍ കുട്ടികളുടെ കലാരൂപം ആരംഭിക്കും.കുത്തിയോട്ടത്തിന്‌ പാട്ടുകളുണ്ട്‌.മിക്ക പാട്ടും ഭദ്രകാളിയെ സ്തുതിക്കുന്നതാണ്‌.വായ്ത്താരികളോടു കൂടിയവയാണ്‌ കുത്തിയോട്ടപ്പാട്ടുകള്‍.വളരെ പ്രശസ്തമാണ്‌ ചെട്ടികുളങ്ങരയിലെ കുത്തിയോട്ടം.കുംഭമാസം മുതലാണ്‌ കുത്തിയോട്ടം അരങ്ങേറുന്നത്‌.വളരെയധികം മെയ്‌ വഴക്കവും താളത്തിനൊത്ത പാദചലനവും കുത്തിയോട്ടച്ചുവടുകള്‍ വയ്ക്കുന്നവറ്‍ക്ക്‌ ആവശ്യമാണ്‌.

No comments:

Post a Comment