Wednesday 12 September 2012

അഞ്ചാം തരം കേരളപാഠാവലി പാദവാര്‍ഷിക മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട കഥാരചനയില്‍ തിരഞ്ഞെടുത്തവ.

ഓണക്കോടി 

ചെണ്ടുമല്ലി പൂക്കള്‍ തലയാട്ടുന്നു. റോസയുടെ ഉടുപ്പ് എന്തു ഭംഗിയാ. പുത്തനുടുപ്പുമായി വരാമെന്നു പറഞ്ഞ അച്ഛനെന്താ വരാത്തെ....ഓണമിങ്ങെത്തി. വഴിയില്‍ അവളുടെ കണ്ണുകള്‍ ഒരു കവറില്‍ ചെന്നെത്തി. തുള്ളിച്ചാടി മനസ്സ് പക്ഷെ അമ്മവന്‍ നീട്ടിയ ഓണക്കോടിയും വാക്കുകളും മീനുവന്റെ സന്തോഷം നിന്നുപോയ്. മീനു.... മീനു..... ഫോണ്‍ ശബ്ദം. അച്ഛനാണ് “ഹലോ അച്ഛാ” ഇഴഞ്ഞുപോയി അവളുടെ ഒച്ച. “എന്താടീ ഒരുഷാറില്ലാത്തെ ഞാന്‍ വരുന്നുണ്ട് മീനു” “ആണോ!!! അമ്മാവ പറഞ്ഞു.........” മീനു മുഴുവനാക്കിയില്ല “ഞാനീ ജോലി വേണ്ടെന്നു വയ്ക്യാ , ഓണത്തിനു പോലും ലീവില്ലെങ്കില്‍” “ഹായ്!! ഹായ്!! ഞാന്‍ ഫോണ്‍ അമ്മയ്ക്കു കൊടുക്കാം” മീനു ഓടിപോയി ഓണക്കോടി കവര്‍ തുറന്നു. -
            
           -എസ്. മുഹ്സിന, 5ഡി, 
                  എ.യു.പി. സ്കൂള്‍ ചിറ്റിലഞ്ചേരി
--------------------------------------------------------------------------------------------------------
കാത്തിരിപ്പ്

ഇന്ന്  സ്കൂള്‍ പൂട്ടും. ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധനാഴ്ച തിരുവോണം.
        ''ആരോ വരുന്നുണ്ടല്ലോ'' മീനു ഓടി പടിയ്ക്കലെത്തി. അച്ചു നല്ല മണ്ണു മാവേലി വില്ക്കുന്നാളാണ്. പണ്ടൊക്കെ മാവേലി വീട്ടിലുണ്ടാകും. മുത്തശ്ശി പറഞ്ഞതവള്‍ ഓര്‍ത്തു. അച്ഛന്‍ മറന്നുപോയോ ഹേയ് പ്രത്യേകം വിളിച്ചുപറഞ്ഞതാണ്. അവളുടെ ചിന്തകള്‍ ചെന്നു നിന്നത് ചെണ്ടുമല്ലി വില്‍ക്കാന്‍ വന്നയാളിലാണ്. 'ആ പൂക്കള്‍ കിട്ടിയെങ്കില്‍' തല കുമ്പിട്ടിയിരുന്ന അവളുടെ അടുത്തേയ്ക്ക് രണ്ടു മുന്നു സഞ്ചികള്‍ വന്നു. 'അച്ഛന്‍' വിടര്‍ന്ന മുഖത്തോടെ മീനു അച്ഛനെ കെട്ടിപ്പിടിച്ചു. പൂക്കളും ഓണക്കോടീം അതിലൂടെ അവളുടെ കണ്ണുകള്‍ ഒഴുകി.

-അഞ്ജന.എം, 5ഡി, 
     എ.യു.പി. സ്കൂള്‍ ചിറ്റിലഞ്ചേരി
--------------------------------------------------------------------------------------------------------

No comments:

Post a Comment